Kerala
വയനാട് ദുരന്ത ബാധിത മേഖലയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
മഹേഷ് - ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമയാണ് (20) മരിച്ചത്.
കല്‍പറ്റ | വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്ത് ബിരുദ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മഹേഷ് – ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമയാണ് (20) മരിച്ചത്.
ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ തിWAYANനപുരം അമ്പലക്കുന്ന് എസ് സി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന ദുരന്തബാധിത കുടുംബത്തിലെ അംഗമാണ്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും മേപ്പാടി പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)
---- facebook comment plugin here -----