Connect with us

Malappuram

വിദ്യാർത്ഥി സൗഹൃദ ഭവൻ: എസ് എസ് എഫ് ജില്ലാ സ്റ്റുഡന്റ്സ് സെന്റർ ഉദ്‌ഘാടനം ചെയ്തു

കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രെട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉദ്‌ഘാടനം ചെയ്തു.

Published

|

Last Updated

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സ്റ്റുഡന്റ്സ് സെന്റർ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രെട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉദ്‌ഘാടനം ചെയ്യുന്നു

എടരിക്കോട് | എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സ്റ്റുഡന്റ്സ് സെന്റർ വിദ്യാർത്ഥി സൗഹൃദ ഭവൻ ഉദ്‌ഘാടനം ചെയ്തു. താജുൽ ഉലമ ടവറിൽ വിശാലമായ സംവിധാനങ്ങളോട് കൂടി ഒരുക്കിയ സ്റ്റുഡന്റ്സ് സെന്റർ വിദ്യാർത്ഥികളുടെ അഭിമാന കേന്ദ്രമായി മാറും. കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രെട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി ഉദ്‌ഘാടനം ചെയ്തു.

വിദ്യാർത്ഥി സൗഹൃദ കേന്ദ്രമായിട്ടാണ് ഓഫീസ് പ്രവർത്തിക്കുക. വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന കേന്ദ്രം ‘ലിസണിങ് ഹബ്’, വെഫി റീജ്യണല് സെന്റർ, സ്റ്റുഡന്റ്സ് ഹോസ്റ്റൽ, ഐപിബി ബുക്ക് പോയിന്റ് വിദഗ്ദരായ പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തി കൗൺസലിംഗ് പ്രോഗ്രാമുകൾ, ഇന്റിവിജൽ കൗൺസിലിംഗ്, മെന്റൽ റീഹാബിലിറ്റേഷൻ, സൈക്കോളജിക്കൽ സപ്പോർട്ട്, സ്‌കോളർഷിപ്പ്, സ്‌കിൽ ഡെവലപ്മെന്റ്, തൊഴിൽ പരിശീലനം തുടങ്ങി ബഹുമുഖ സംവിധാനത്തോടെയാണ് എസ് എസ്എഫിനു കീഴിൽ വിദ്യാർത്ഥി സൗഹൃദ ഭവൻ താജുൽ ഉലമ ടവറിൽ പ്രവർത്തിക്കുക.

പൊന്മള മൊയ്‌തീൻ കുട്ടി ബാഖവി, എസ് എസ് എഫ് സംസ്ഥാന സെക്രെട്ടറി അനസ് അമാനി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രെട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, പികെഎം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ ജബ്ബാർ ബാഖവി, പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി, മുഹമ്മദലി സഖാഫി കൊളപ്പുറം, അബൂബക്കർ മാസ്റ്റർ പടിക്കൽ, എം അബ്ദുൽ മജീദ് അരിയല്ലൂർ, ഡോ. ഷുഹൈബ് തങ്ങൾ , സി എൻ ജാഫർ സാദിഖ്, അബ്ദുൽ ഹഫീള് അഹ്‌സനി, മുഹമ്മദ് സാദിഖ് തെന്നല സംബന്ധിച്ചു.

 

Latest