Connect with us

National

ചെന്നൈ അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

വിദ്യാര്‍ത്ഥിനിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Published

|

Last Updated

ചെന്നൈ| ചെന്നൈ അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കാമ്പസിന് സമീപത്തെ പള്ളിയില്‍ ക്രിസ്മസ് പ്രാര്‍ഥനക്കായി പോയി മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനിയും സുഹൃത്തും.

വിദ്യാര്‍ത്ഥിനിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേര്‍ ചേര്‍ന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കാമ്പസിന് അകത്തുവെച്ചാണ് രണ്ട് പേര്‍ ഇവരെ ആക്രമിച്ചത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കോട്ടുര്‍പുരം പോലീസ് കേസെടുത്തു. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.