Connect with us

National

രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് വിദ്യാര്‍ഥിയെ കാണാതായി

ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവം

Published

|

Last Updated

കോട്ടയില്‍ നിന്ന് കാണാതായ യുവരാജ് എന്ന വിദ്യാര്‍ഥി

കോട്ട | രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് പതിനെട്ടു വയസ്സുകാരനായ വിദ്യാര്‍ഥിയെ കാണാതായി. കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിലുള്ള യുവരാജ് എന്ന വിദ്യാര്‍ഥിയെയാണ് കാണാതായത്. സിക്കാര്‍ ജില്ല സ്വദേശിയാണ് യുവരാജ്.

ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് കോച്ചിങ് സെന്ററിലെത്താനായി യുവരാജ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയിരുന്നു. എന്നാല്‍ പിന്നീട് വിദ്യാര്‍ഥിയെ എവിടെയും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ ഹോസ്റ്റല്‍ റൂമില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞയാഴ്ച രചിത് സന്ധ്യ എന്ന വിദ്യാര്‍ഥിയെ കോട്ടയില്‍ നിന്ന് കാണാതായിരുന്നു. 16 വയസ്സുള്ള രചിത് സന്ധ്യയെയും ഹോസ്റ്റലില്‍ നിന്ന് കോച്ചിങ് സെന്ററിലേക്ക് ഇറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. സന്ധ്യയെ അവസാനമായി കോട്ടയിലെ വനപ്രദേശത്തിന്റെ അടുത്ത് കണ്ടതായി പോലീസ് അറിയിച്ചു. സന്ധ്യയുടെ ബാഗ്, മൊബൈല്‍ ഫോണ്‍, റൂമിന്റെ ചാവി എന്നിവ കാടിനടുത്തുള്ള ക്ഷേത്ര പരിസരത്ത് നിന്ന് പോലീസ് കണ്ടെടുത്തു. പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല.

Latest