Kerala
കൊല്ലത്ത് സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിയ്ക്ക് പരുക്ക്
ബസ് അമിതവേഗതയിലായിരുന്നെന്നാണ് യാത്രക്കാര്‍ പറയുന്നത്.

കൊല്ലം | കൊല്ലം കൊട്ടാരക്കര പുത്തൂര്‍ പാണ്ടറയില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്. മാര്‍ത്തോമ ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി പാര്‍വതിക്കാണ് പരുക്കേറ്റത്.കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. തിരക്ക് മൂലം ഫുഡ് ബോര്‍ഡില്‍ നിന്നായിരുന്നു വിദ്യാര്‍ഥിനി ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ സഞ്ചരിച്ചത്. ഇതിനിടെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ബസ് അമിതവേഗതയിലായിരുന്നെന്നാണ് യാത്രക്കാര്‍ പറയുന്നത്. സംഭവത്തില്‍ ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
---- facebook comment plugin here -----