Connect with us

Kerala

കൊല്ലത്ത് സ്‌കൂളിലെ കിണറ്റില്‍ വീണ് വിദ്യാര്‍ഥിക്ക് പരുക്ക്

ആറാം ക്ലാസ് വിദ്യാര്‍ഥി ഫെബിനാണ് പരുക്കേറ്റത്.

Published

|

Last Updated

കൊല്ലം| കൊല്ലത്ത് സ്‌കൂളിലെ കിണറ്റില്‍ വീണ് വിദ്യാര്‍ഥിക്ക് പരുക്ക്. കുന്നത്തൂര്‍ തുരുത്തിക്കര എംടി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫെബിനാണ് പരുക്കേറ്റത്. സ്‌കൂള്‍ ജീവനക്കാരന്‍ കിണറില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. തലയ്ക്കും നടുവിനും പരുക്കേറ്റ വിദ്യാര്‍ഥിയെ ശാസ്താകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടി എങ്ങനെയാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം ഉണ്ടായിട്ടില്ല. കുട്ടി  കാല്‍വഴുതി വീണതാകാമെന്നാണ് കരുതുന്നത്. ചുറ്റുമതിലിന്റെ പൊക്കക്കുറവാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

 

 

Latest