Kerala
കാട്ടുപന്നി ഇരുചക്ര വാഹനത്തിലിടിച്ച് വിദ്യാര്‍ഥിക്ക് പരുക്ക്
ജനവാസമേഖലയില്‍ പന്നി ശല്യം

പാലക്കാട് | ജനവാസ മേഖലയിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം ഇരുചക്ര വാഹനത്തിലിടിച്ച് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റു. പാലക്കാട് ചിറ്റടിയിലാണ് സംഭവം. രാവിലെ പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന ആന്റോ സിബിക്കാണ് പരുക്കേറ്റത്.
പന്നിയും അഞ്ച് കുഞ്ഞുങ്ങളും റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞു. നാട്ടുകാര്‍ ആന്റോയെ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ജനവാസമേഖലയായ ചിറ്റടിയില്‍ അടുത്തിടെയായി പന്നി ശല്യം രൂക്ഷമാണ്.
---- facebook comment plugin here -----