Kerala
കള്ള് കുടിച്ച രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
ഷാപ്പ് താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം
അണ്ടത്തോട് | ചെറായി നാക്കോല ഷാപ്പില്‍ നിന്ന് കള്ള് കുടിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് പേര്‍ വടക്കേക്കാട് സി എച്ച് സിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി. അണ്ടത്തോട് തറയില്‍ ശാലോം (36), അണ്ടത്തോട് കാട്ടിലകത്ത് മനീഷ് (36) എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാണ് സംഭവം. ഷാപ്പില്‍ നിന്ന് കള്ളുകുടിച്ചതിന് ശേഷമാണ് ഇവര്‍ക്ക് കലശലായ ഛര്‍ദിയും തലചുറ്റലും അനുഭവപ്പെട്ടതെന്ന് പറയുന്നു.
ചാവക്കാട് എക്സൈസ് ഇന്‍സ്പെക്്ടര്‍ റിന്റോയുടെ നേതൃത്വത്തില്‍ എക്സൈസ് സംഘവും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഷാപ്പ് താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം നല്‍കി.
---- facebook comment plugin here -----