Connect with us

National

മണിപ്പൂരിലെ വിദ്യാര്‍ഥി പ്രതിഷേധം; 50 പേര്‍ക്ക് പരുക്ക്‌

പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരില്‍ ഒരു ഇടവേളക്ക് ശേഷം സംഘര്‍ഷം രൂക്ഷം. ഇന്നലെ സംസ്ഥാനത്തെ സുരക്ഷാ ഉപദേശഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധമാണ് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്രതിഷേധത്തില്‍ 50 പേര്‍ക്ക് പരുക്കേറ്റു.

പ്രതിഷേധക്കാര്‍ രാജ്ഭവന്റെ കവാടത്തിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് രാജ്ഭവനില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി ബിരേന്‍ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെ സുഗ്ണു മേഖലയില്‍ വെടിവെപ്പ് ഉണ്ടായി.
ഇതിനിടെ ക്യാങ് പോപ്പിയില്‍ കാണാതായ മുന്‍ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.അതേസമയം മണിപ്പൂരിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തിയതായാണ് പുറത്തുവരുന്ന വിവരം.

 

Latest