Connect with us

National

കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ; ഈ വര്‍ഷം ഇത് പതിനൊന്നാമത്തെ സംഭവം

ജെ ഇ ഇ എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന 17 വയസുള്ള വിദ്യാര്‍ഥി കോട്ടയിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ചു

Published

|

Last Updated

കോട്ട | എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ തയ്യാറാക്കുന്ന രാജസ്ഥാനിലെ കോട്ടയില്‍ ആത്മഹത്യയുടെ എണ്ണം കൂടുന്നു.ജെ ഇ ഇ എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന 17 വയസുള്ള വിദ്യാര്‍ഥി കോട്ടയിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ചു.

ബിഹാര്‍ സ്വദേശിയായ ആയുഷ് ജൈസ്വാള്‍ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ആയുഷ് റൂമില്‍ നിന്നും പുറത്തു വരാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ എത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ഈ വര്‍ഷം മാത്രം 11 പേരാണ് കോട്ടയില്‍ നിന്നും ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

 

Latest