Kerala
സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച വിദ്യാര്‍ഥിനിക്ക് യാത്രാമൊഴി
പ്രത്യേക ടെക്‌നിക്കല്‍ സംഘം ബസ് വിശദമായി പരിശോധിക്കും
കണ്ണൂര്‍ | സംസ്ഥാനപാതയില്‍ ശ്രീകണ്ഠപുരത്തിനടുത്ത് വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് മരിച്ച അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനി നേദ്യ രാജേഷിന് നാടിന്റെ യാത്രാമൊഴി. മരണമെത്തും മുന്നേ പടിയിറങ്ങിയ കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സഹപാഠികളും നാട്ടുകാരും ആദാരാഞ്ജലി അര്‍പ്പിച്ചു.
നിശ്ചലയായിക്കിടന്ന 11 വയസ്സുകാരിയുടെ മുന്നില്‍ സങ്കടക്കടലായി സഹപാഠികളും അധ്യാപകരും നാട്ടുകാരും അവസാനമായി ഒത്തുകൂടി. തുടര്‍ന്ന് മഞ്ചാലിലെ സമുദായ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
അതേസമയം, അപകട കാരണം ബസിന്റെ ബ്രേക്ക് നഷ്്ടപ്പെട്ടതെന്ന ഡ്രൈവറുടെ വാദം തെറ്റെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക ടെക്‌നിക്കല്‍ സംഘം അപകടത്തില്‍പ്പെട്ട ബസ് വിശദമായി പരിശോധിക്കും. രണ്ട് ദിവസത്തിനുള്ളില്‍ ആര്‍ ടി ഒക്ക് റിപോര്‍ട്ട് കൈമാറും.