Kerala
വിദ്യാര്‍ഥികളുടെ ഊര്‍ജം സാമൂഹിക മികവിന് ഉപയോഗപ്പെടുത്തണം: സി പി ഉബൈദുല്ല സഖാഫി
എസ് എസ് എഫ് സ്ഥാപക ദിനാചരണം ദേശീയ തല ഉദ്ഘാടനം

കോഴിക്കോട് | എസ് എസ് എഫ് 53-ാം സ്ഥാപക ദിനാചാരണത്തിന്റെ ദേശീയതല ഉദ്ഘാടനം മര്‍കസില്‍ വിവിധ പരിപാടികളോടെ നടന്നു. 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സംബന്ധിച്ച ചടങ്ങില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കി. സമൂഹത്തില്‍ പലവിധ അപചയ പ്രവര്‍ത്തങ്ങള്‍ വ്യാപകമാവുന്ന കാലത്ത് മനുഷ്യത്വത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും ദിശയില്‍ മാനവ വിഭവശേഷി തിരിച്ചുവിടാനാണ് എസ് എസ് എഫ് ശ്രമിക്കുന്നതെന്ന് സന്ദേശ പ്രഭാഷണത്തില്‍
അദ്ദേഹം പറഞ്ഞു.
വ്യക്തി വികാസത്തിനൊപ്പം സാമൂഹ്യ ഉന്നമനം സാധ്യമാവുന്ന പ്രവര്‍ത്തനങ്ങളിലാണ് പുതുതലമുറ വ്യാപൃതരാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ദേശീയ സെക്രട്ടറി ശാഫി നൂറാനി ഡല്‍ഹി, വിദ്യാര്‍ഥി പ്രതിനിധികള്‍ സംബന്ധിച്ചു.
---- facebook comment plugin here -----