Connect with us

SSF Malappuram

ചോദ്യങ്ങളുമായി വിദ്യാര്‍ഥികള്‍ കലക്ടര്‍ക്കു മുമ്പാകെ

പഠിക്കുന്നതും പഠിപ്പിക്കുന്നതും എന്ന വിഷയത്തില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്

Published

|

Last Updated

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി നടത്തിയ വിദ്യാര്‍ഥികളുടെ കളക്ടറുമായുള്ള കൂടിക്കാഴ്ച

മലപ്പുറം | പഠിക്കുന്നതും പഠിപ്പിക്കുന്നതും എന്ന വിഷയത്തില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ജില്ലാ കലക്ടറുമായി വിദ്യാര്‍ഥികളുടെ കൂടിക്കാഴ്ച നടത്തി. ചേംബറില്‍ കലക്ടജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് വിദ്യാര്‍ഥികളുമായി സംവദിച്ചു.

ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രശ്‌നത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാനമാണ്. അത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒരു കാര്യമല്ല. ശ്രമകരമായ ദൗത്യമാണ്. ആവശ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ജില്ലയാണ് മലപ്പുറം. ജില്ലയില്‍ ടെക്‌നോളജി അനുബന്ധ മേഖലകളില്‍ കൂടുതല്‍ വ്യവസായ സാധ്യതകള്‍ ഉണ്ട്. പഠനത്തോടൊപ്പം വ്യായാമത്തിനു പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. മാതാപിതാക്കളും സമൂഹവും വിദ്യാര്‍ഥികളെ സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളി വിടുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും.

ജില്ലയിലെ വിദ്യാഭ്യാസ സൗകര്യങ്ങളുചെ അപര്യാപ്തതയെപ്പറ്റി ജില്ലാ കമ്മിറ്റിയുടെ നിവേദനം സമര്‍പ്പിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാപ്രസിഡന്റ് അബ്ദുല്‍ ഹഫീള് അഹ്സനി, ജനറല്‍ സെക്രട്ടറി മുഹമ്മദ് സാദിഖ് തെന്നല, അതീഖ് റഹ്മാന്‍ ഊരകം, ജാസിര്‍ ചേറൂര്‍, സൈനുല്‍ ആബിദ്, മന്‍സൂര്‍ പുത്തന്‍പള്ളി, സാലിം സഖാഫി വെന്നിയൂര്‍ സംബന്ധിച്ചു.

 

Latest