Kerala
താമരശ്ശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; പത്താം ക്ലാസുകാരന് ഗുരുതര പരുക്ക്
ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് | താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസുകാരന് ഗുരുതര പരുക്ക്. ഇന്നലെ വൈകീട്ട് സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിക്കിടെയാണ് സംഭവം.
രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്.ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----