Connect with us

Kerala

കോട്ടയം തൃക്കൊടിത്താനത്ത് വിദ്യാർഥികൾ മുങ്ങിമരിച്ചു

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Published

|

Last Updated

കോട്ടയം | കോട്ടയം തൃക്കൊടിത്താനത്ത് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആദര്‍ശ് ,അഭിനവ് എന്നിവരാണ് മരിച്ചത്. ഇരുവരും മാടപ്പാട് സ്വദേശികളാണ്.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ കുളത്തില്‍ ചൂണ്ടയിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീണത്. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതയോടതെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരിച്ചവരില്‍ ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും മറ്റൊരാള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയുമാണ്. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍.

Latest