Kerala
മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ വിദ്യാര്‍ഥികൾക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മിഠായിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.
മേപ്പാടി | വയനാട് മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. 14 കുട്ടികളെ മേപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേപ്പാടി മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ക്ലാസിലെ ഒരു വിദ്യാര്‍ഥിയുടെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് മിഠായി നല്‍കിയത്.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.മിഠായിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.
---- facebook comment plugin here -----