Connect with us

Operation Ganga

യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കൊച്ചിയിലും കരിപ്പൂരിലുമെത്തി

യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.

Published

|

Last Updated

നെടുമ്പാശ്ശേരി/ കരിപ്പൂര്‍ | കേന്ദ്ര സര്‍ക്കാറിന്റെ രക്ഷാദൗത്യത്തിലൂടെ മുംബൈയിലെത്തിയ മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി. നാല് വിമാനങ്ങളിലായി 31 വിദ്യാര്‍ഥികളാണ് നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളിലെത്തിയത്. ഇവരെയും വഹിച്ചുള്ള മൂന്ന് വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്. കരിപ്പൂരില്‍ ഒന്നും ഇറങ്ങി. കൊച്ചിയില്‍ 27 പേരാണ് എത്തിയത്. കരിപ്പൂരില്‍ നാല് പേര്‍ ഇറങ്ങി. യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.

ഓപറേഷന്‍ ഗംഗ എന്ന പേരിലുള്ള യുക്രൈന്‍ രക്ഷാദൗത്യത്തില്‍ മൂന്ന് വിമാനങ്ങള്‍ ഡല്‍ഹിയിലും മുംബൈയിലുമായി ഇറങ്ങിയിട്ടുണ്ട്. നാലാമത്തെ വിമാനം പുറപ്പെട്ടിട്ടുണ്ട്.

Latest