Connect with us

Eranakulam

പാലിന്റെ മൂല്യവർധിത സാധ്യതകളെ കർഷകർക്ക് പരിചയപ്പെടുത്തി വിദ്യാർത്ഥികൾ

അമൃത കാർഷിക കോളേജിലെ മലയാളികളുൾപ്പടെ 15 അംഗ വിദ്യാർഥി സംഘമാണ് റൂറൽ അഗ്രിക്കൾച്ചറൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി ബോധവത്കരണം നൽകിയത്.

Published

|

Last Updated

കോയമ്പത്തൂർ | റൂറൽ അഗ്രിക്കൾച്ചറൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ മലയാളികളുൾപ്പടെയുള്ള 15 അംഗ വിദ്യാർഥി സംഘം കർഷകർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പാലിന്റെ മൂല്യവർധിത സാധ്യതകളെ വിദ്യാർഥികൾ കർഷകർക്ക് പരിചയപ്പെടുത്തി. സൊളവംപാളയം പഞ്ചായത്തിലെ കർഷകർക്കാണ് ബോധവത്കരണം നൽകിയത്.

പശുക്കളുടെ പരിപാലനം സംബന്ധിച്ചും അവയുടെ വിവിധങ്ങളായ രോഗ പരിപാലനത്തിനുള്ള ശാസ്ത്രീയ രീതികളെപ്പറ്റിയും വിദ്യാർഥികൾ കർഷകർക്ക് ക്ലാസ് നൽകി. അതോടൊപ്പം പാലിന്റെ വിവിധ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തെപ്പറ്റിയും വിശദീകരിച്ചു.

കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ, ഗ്രൂപ്പ്‌ ഫെസിലിറ്റേറ്റർമാരായ ഡോ. കുമരേശൻ എസ്, ഡോ. രാധിക എ.എം, ഡോ. കറുപ്പുസാമി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ആഷിക, അനുരഞ്ജ്, ആദിത്യ, കിഷോർ, കാർത്തിക്, ഗാൽവിൻ, ലക്ഷ്മി, ഐശ്വര്യ, അശ്വതി, ഫെമി, പൂർണിമ, സാന്ദ്ര, തീർത്ഥ, ശാബ്‌ദി, ശ്രേയ എന്നിവരടങ്ങിയ സംഘമാണ് ബോധവത്കരണം നൽകിയത്.

Latest