Connect with us

Ongoing News

അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമാചരിച്ച് വിദ്യാർഥികൾ

ഇസ്‌ലാമോഫോബിയക്കെതിരെയുള്ള പ്ലക്കാർഡുകളുമായി വിദ്യാർഥികൾ സ്നേഹമതിൽ തീർത്തു

Published

|

Last Updated

വാടാനപ്പള്ളി  | ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്ത അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ചു വാടാനപ്പള്ളി ഇസ്റയിൽ വിവിധ പരിപാടികൾ നടന്നു. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സ്നേഹമതിൽ, ഉണർത്തു പ്രഭാഷണം എന്നിവ നടന്നു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അന്യവത്കരിക്കുന്നതിനായി ബോധപൂർവം സൃഷ്ടിച്ചെടുത്ത ഇസ്‌ലാമോഫോബിയക്കെതിരെ സന്ദേശമുയർത്തുന്ന പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ സ്നേഹമതിലിൽ അണിനിരന്നത്. നുഅ്മാൻ നൂറാനി ഉണർത്തു പ്രഭാഷണം നടത്തി.

ഇസ്റ പ്രസിഡന്റ് ബഷീർ റഹ്മാനി അധ്യക്ഷനായി. ഇസ്റ ഡീൻ റാഫി സഖാഫി, ഹാരിസ് നൂറാനി, ഫൈസൽ റഹ്മാനി, അബ്ദുറഹ്മാൻ സിദ്ധീഖി, യൂസുഫ് സഖാഫി, ശരീഫലി ഫാളിലി, അജ്മൽ സഖാഫി, അലി ഹൈദർ സഖാഫി നേതൃത്വം നൽകി.

Latest