Connect with us

Kerala

തൊടുപുഴ ലോകോളജില്‍ ഇന്റേണല്‍ മാര്‍ക്കില്‍ ക്രമക്കേടിനെ ചൊല്ലി വിദ്യാര്‍ഥികളുടെ പ്രതിഷേധം

പരാതിയില്‍ അന്വേഷണം നടത്തുമെന്നും ക്രമക്കേട് നടന്നതായി തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നുമാണ് മാനേജ്‌മെന്റിന്റെ വിശദീകരണം

Published

|

Last Updated

തൊടുപുഴ| ഇടുക്കി തൊടുപുഴ ലോകോളജില്‍ ഇന്റേണല്‍ മാര്‍ക്കില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ എംജി  യൂണിവേഴ്‌സിറ്റിയെ സമീപിച്ചു. മതിയായ യോഗ്യതയില്ലാതിരുന്നിട്ടും അധ്യാപകരുടെ ഇഷ്ടക്കാര്‍ക്ക് അധികമാര്‍ക്ക് നല്‍കിയെന്നാണ് വിദ്യാര്‍ഥികള്‍ക്ക് ആരോപിക്കുന്നത്.

എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെയാണ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. 50 ശതമാനത്തില്‍ കുറവ് ഹാജരുള്ള വിദ്യാര്‍ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് മുഴുവന്‍ നല്‍കി റാങ്ക് നേടാന്‍ സഹായിച്ചെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. അട്ടിമറിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ കോളജ് ഉപരോധിച്ചു.

അതേസമയം പരാതിയില്‍ അന്വേഷണം നടത്തുമെന്നും ക്രമക്കേട് നടന്നതായി തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നുമാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍ വിഷയത്തില്‍ പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

 

Latest