Connect with us

From the print

വിദ്യാർഥികളെ ചേർത്തുപിടിച്ച് തെറ്റിനെ തിരുത്തണം: ഖലീൽ തങ്ങൾ

സ്മാർട്‌സ് ഇവന്റ്‌സ് 2025 സംഘടിപ്പിച്ചു

Published

|

Last Updated

കൊച്ചി| യുവാക്കളിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് ഖേദകരമെന്ന് കേരള മുസ്്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്്റാഹീം ഖലീൽ അൽ ബുഖാരി. വിദ്യാർഥികളിൽ നിന്നും തെറ്റ് സംഭവിച്ചാൽ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. ചേർത്തുപിടിച്ച് തിരുത്തുകയാണ് വേണ്ടത്. അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് എറണാകുളത്ത് സംഘടിപ്പിച്ച സ്മാർട്‌സ് ഇവന്റ്‌സ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്്ലിം ജമാഅത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വി എച്ച് അലി ദാരിമി അധ്യക്ഷത വഹിച്ചു. ടി ജെ വിനോദ് എം എൽ എ റാങ്ക് ജേതാക്കൾക്ക് പുരസ്‌കാരം വിതരണം ചെയ്തു.

ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല, ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി ഉമർ മദനി, എ കെ അബ്ദുൽ ഹമീദ്, കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, അബൂബക്കർ പടിക്കൽ, കെ കെ അബ്ദുർറഹ്മാൻ മുസ്്ലിയാർ, എം പി അബ്ദുൽ ജബ്ബാർ സഖാഫി, അശ്ഫ് സഖാഫി, ഹൈദ്രോസ് ഹാജി, സിദ്ദീഖ് അശ്അരി, അബ്ദുല്ല നദ്്വി, എ ബി അലിയാർ, അബ്ദുസ്സലാം കൈതാരം, മന്നാൻ സഖാഫി പങ്കെടുത്തു. സുന്നി വിദ്യാഭ്യാസ ബോർഡ് മാനേജർ സി പി സൈതലവി സ്വാഗതവും ജമാൽ സഖാഫി നന്ദിയും പറഞ്ഞു.

Latest