Kozhikode
മൂല്യവത്തായ പഠനകാലത്ത് വിജ്ഞാന ഗവേഷണങ്ങളിലൂടെ സർവസജ്ജരാകാൻ വിദ്യാർഥികൾ തയ്യാറാകണം: ഡോ. എം എ എച്ച് അസ്ഹരി
മൂന്നൂറോളം വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്ത സ്റ്റുഡൻ്റ്സ് അസംബ്ലിയോടെ കോൺക്ലേവ് സമാപിച്ചു.
പൂനൂർ | മൂല്യവത്തായ പഠനകാലത്ത് വിജ്ഞാന ഗവേഷണങ്ങളിലൂടെ സർവസജ്ജരാകാൻ വിദ്യാർഥികൾ തയ്യാറാകണമെന്ന് ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എം എ എച്ച് അസ്ഹരി ഉത്ബോധിപ്പിച്ചു. ധൈഷണിക വിദ്യാർഥിത്വത്തിന്റെ സർഗാത്മക മുന്നേറ്റം പ്രമേയമാക്കി പൂനൂർ മർകസ് ഗാർഡനിൽ നടന്ന ജാമിഅ മദീനതുന്നൂർ നാദി ദഅവ വാർഷിക സ്റ്റുഡൻ്റ്സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ അധ്വാനത്തിലൂടെ അറിവ് നേടുകയും അത് പ്രയോഗവത്കരിക്കാനുള്ള സർവകഴിവുകളും ബാധ്യതകൾ കുറഞ്ഞ വിദ്യാർഥി ജീവിതത്തിൽ തന്നെ നേടിയെടുക്കണമെന്നും പണ്ഡിതർ പുതിയ കാലത്തോട് സംവദിക്കാൻ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി കർമപദ്ധതികൾ സുതാര്യവും കാര്യക്ഷമവുമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോൺക്ലേവിന്റെ ഭാഗമായി സ്റ്റുഡൻ്റ്സ് അസംബ്ലി, ജനറൽ ഇലക്ഷൻ, കൗൺസിൽ, അവാർഡ് നൈറ്റ് എന്നിവ സംഘടിപ്പിച്ചു. ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ ഭാഷണം നടത്തി. മുഹ്‌യുദ്ദീൻ സഖാഫി തളീക്കര, മുഹ്യുദ്ദീൻ സഖാഫി കാവനൂർ ,അബൂ സ്വാലിഹ് സഖാഫി, ഉനൈസ് നുസരി, അബൂബക്കർ നൂറാനി, അശ്ഫാഖ് നൂറാനി സംസാരിച്ചു. 2021-22 വർഷത്തെ നാദി ദഅവ വാർഷിക ജനറൽ റിപ്പോർട്ട് കൺവീനർ ഹബീബ് മൂസ അവതരിപ്പിച്ചു. ശമ്മാസ് അബ്ദുൽ ഗഫൂർ ഫൈനാൻസ് റിപ്പോർട്ടും റിശാദ് ഇഖ്ബാൽ ഓപ്പൺ ലെഫ്റ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ചെയർമാൻ സയ്യിദ് മുഅമ്മിൽ ബാഹസൻ കൗൺസിൽ നിയന്ത്രിച്ചു.
2022-23 വർഷത്തെ നാദി ദഅവ യൂണിയൻ സാരഥികളെ പ്രഖ്യാപിച്ചു. ചെയർമാൻ : സയ്യിദ് സഹ്ൽ ശിഹാബുദ്ദീൻ, കൺവീനർ: ഇയാസ് സുലൈമാൻ, ഫിനാൻസ് സെക്രട്ടറി: മുഹമ്മദ് അബ്ദുൽ ഹകീം, വൈസ് ചെയർമാൻ: റഹീം ബശീർ, അമീൻ അശ്റഫ്, ജോയിന്റ് കൺവീനർ : ശാഫി അബ്ദുന്നാസർ, സാബിത്ത് സുലൈമാൻ, കാമ്പസ് കോഡിനേറ്റർ : മിൻഹാജ് മുഹമ്മദ്, ഓഡിറ്റർ : സുഹൈൽ ഇസ്മായിൽ, ഓപ്പൺ ലെഫ്റ്റ് : ബാസിത് അബ്ദുർറഹ്മാൻ, കാമ്പസ് ലീഡർ: ഫാസലുറഹ്മാൻ, അസിസ്റ്റന്റ് ലീഡർ : സഹൽ ഇബ്രാഹിം. മൂന്നൂറോളം വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്ത സ്റ്റുഡൻ്റ്സ് അസംബ്ലിയോടെ കോൺക്ലേവ് സമാപിച്ചു.