Connect with us

Educational News

വിദ്യാര്‍ഥികള്‍ സാമൂഹികബോധവുമുള്ളവരാവണം: കാന്തപുരം

'മികച്ച ഭാവിയുള്ളവരാവാനും വരുന്ന കാലത്ത് ചലനങ്ങള്‍ സൃഷ്ടിക്കാനും വിദ്യാരംഭ കാലം മുതല്‍ തന്നെ പഠനത്തില്‍ സജീവമായി ശ്രദ്ധിക്കണം.'

Published

|

Last Updated

മര്‍കസ് ബോയ്‌സ് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുന്നു

കാരന്തൂര്‍ | സിലബസിലുള്ള വിഷയങ്ങള്‍ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാര്‍മിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹിക വിഷയങ്ങളില്‍ അവബോധമുള്ളവരാവാനും വിദ്യാര്‍ഥികള്‍ ഉത്സാഹിക്കണമെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് ബോയ്‌സ് സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ഭാവിയുള്ളവരാവാനും വരുന്ന കാലത്ത് ചലനങ്ങള്‍ സൃഷ്ടിക്കാനും വിദ്യാരംഭ കാലം മുതല്‍ തന്നെ പഠനത്തില്‍ സജീവമായി ശ്രദ്ധിക്കണം. ഇക്കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയെഴുതിയ മുഴുവന്‍ പേരും വിജയികളായതും 37 പേര്‍ മുഴുവന്‍ എ പ്ലസ് നേടിയതും സ്‌കൂളിന്റെ മികവ് തെളിയിക്കുന്നതാണെന്നും കാന്തപുരം പറഞ്ഞു. വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

എസ് പി സി, സ്‌കൗട്ട്, ജെ ആര്‍ സി, എന്‍ സി സി കാഡറ്റുകള്‍ നവാഗതരെ വരവേറ്റു. മര്‍കസ് കാമില്‍ ഇജ്തിമയില്‍ നടന്ന ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. അക്ബര്‍ ബാദുഷ സഖാഫി, അശ്റഫ് കാരന്തൂര്‍, കോയ മാസ്റ്റര്‍, സലീം മടവൂര്‍, ഹാശിദ് മാസ്റ്റര്‍ സംബന്ധിച്ചു. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍നാസര്‍ സ്വാഗതവും പി സി റഹീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

 

Latest