Kozhikode
വിദ്യാര്‍ഥികള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരാവുക: സി മുഹമ്മദ് ഫൈസി
മര്‍കസ് സാനവിയ്യ ആര്‍ട്സ് ഫെസ്റ്റ് 'അല്‍ ഹറക' മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
മര്‍കസ് സാനവിയ്യ ആര്‍ട്സ് ഫെസ്റ്റ് അല്‍ ഹറക സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂര്‍ | സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികളെയാണ് കാലം ആവശ്യപ്പെടുന്നതെന്ന് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി. മര്‍കസ് സാനവിയ്യ ആര്‍ട്സ് ഫെസ്റ്റ് ‘അല്‍ ഹറക’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലത്തോട് ചേര്‍ന്നു നില്‍ക്കുന്ന ‘നമ്മള്‍’ എന്ന ആശയം പ്രമേയമാക്കി സാനവിയ്യ സ്റ്റുഡന്‍സ് യൂണിയന്‍ ആവിഷ്‌കരിച്ച ആര്‍ട്‌സ് ഫെസ്റ്റ് സാമൂഹിക ബോധ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിന് മുതല്‍ക്കൂട്ടാകുമെന്ന് സി ഫൈസി പറഞ്ഞു. ചടങ്ങില്‍ ബശീര്‍ സഖാഫി കൈപ്പുറം അധ്യക്ഷത വഹിച്ചു.
മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി, വി എം അബ്ദുറശീദ് സഖാഫി, സയ്യിദ് ജസീല്‍ തങ്ങള്‍ ആശംസകള്‍ അറിയിച്ചു. അബ്ദുലത്വീഫ് സഖാഫി പെരുമുഖം, അഡ്വ. ഇ കെ മുസ്തഫ സഖാഫി, സൈനുല്‍ ആബിദ് സഖാഫി, ത്വാഹ സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി, ശുഐബ് സഖാഫി, റാസി സഖാഫി, ഉമറുല്‍ ഫാറൂഖ് സഖാഫി സംബന്ധിച്ചു. അല്‍ത്താഫ് സ്വാഗതവും ശറഫ് കാവനൂര്‍ നന്ദിയും പറഞ്ഞു.