Connect with us

Malappuram

വിദ്യാർഥികൾ ക്രിയാത്മകമായ ഇടപെടലുകൾ സാധ്യമാക്കണം: സലാസൂൻ ഫോറം

പ്രഭാഷണങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, വീഡിയോ പ്രദർശനം, വിജയപഥങ്ങൾ തുടങ്ങി ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളാണ് സമാപിച്ചത്.

Published

|

Last Updated

ബുഖാരി ദഅ്‌വ കോളേജ് വിദ്യാർഥി യൂണിയൻ സാബികിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഡെലിഗേറ്റ്സ് കോൺഗ്രസിന് എസ് എസ് എഫ് ദേശീയ സെക്രട്ടറി അബ്ദുറഹ്‌മാൻ ബുഖാരി കൊളപ്പുറം നേതൃത്വം നൽകുന്നു.

കൊണ്ടോട്ടി | വിദ്യാർഥികൾ ക്രിയാത്മക ഇടപെടലുകൾ സാധ്യമാക്കണമെന്ന് സാബിക് സലാസൂൻ ഫോറം. വൈജ്ഞാനിക പ്രബോധന പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിക്കണമെന്നും സമന്വയ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും ബുഖാരി ദഅ്‌വ കോളേജ് വിദ്യാർഥി യൂണിയൻ സാബികിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ സമാപന സംഗമമായ സലാസൂൻ ഫോറം അഭിപ്രായപ്പെട്ടു. പ്രഭാഷണങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, വീഡിയോ പ്രദർശനം, വിജയപഥങ്ങൾ തുടങ്ങി ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളാണ് സമാപിച്ചത്.

സമാപന സംഗമം ഖാലിദ് അഹ്‌സനി ഫറോക്കിന്റെ അധ്യക്ഷതയിൽ ബുഖാരി ദഅ്‌വ കോളേജ് പ്രിൻസിപ്പാൾ അബൂഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. സംഗമത്തിന്റെ ഭാഗമായി നടന്ന ഡെലിഗേറ്റ്സ് കോൺഗ്രസിന് എസ് എസ് എഫ് ദേശീയ സെക്രട്ടറി അബ്ദുറഹ്മാൻ ബുഖാരി കൊളപ്പുറം, സംസ്ഥാന സെക്രട്ടറി സി. എം സ്വാബിർ സഖാഫി നാദാപുരം നേതൃത്വം നൽകി. അബ്ദുറഊഫ് ജൗഹരി, അബ്ദുറശീദ്‌ ബുഖാരി, അബ്ദുൽ മലിക് അഹ്‌സനി, അബ്ദുല്ല ബുഖാരി, സ്വാദിഖലി ബുഖാരി സംബന്ധിച്ചു.

 

 

 

Latest