sirajulhuda
ഗവേഷണ പഠനങ്ങൾക്ക് വിദ്യാർഥികൾ പ്രാമുഖ്യം നൽകണം: പേരോട് അബ്ദുർറഹ്മാൻ സഖാഫി
ആസ്ത്രേലിയയിലെ ലാ ട്രോബ് യൂണിവേഴ്സിറ്റിയിൽ നിന്ന് 92 ലക്ഷം രൂപയുടെ പി എച്ച് ഡി സ്കോളർഷിപ്പ് നേടിയ സിറാജുൽ ഹുദാ പൂർവ വിദ്യാർഥി മുഹമ്മദ് റാശിദ് വള്ളിത്തോടിനെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റ്യാടി | വൈജ്ഞാനിക കേന്ദ്രീകൃതമായൊരു സമൂഹത്തിനു മാത്രമേ ഭാവിയെ പടുത്തുയർത്താനാവുകയുള്ളൂയെന്നും
നാദാപുരം സിറാജുൽ ഹുദാ സയൻസ് ആൻഡ് കൊമേഴ്സ് കോളേജ് വിദ്യാർഥിയായിരുന്ന മുഹമ്മദ് റാശിദ് മൈസൂർ ജെ എസ് എസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലായിരുന്നു പഠനം നടത്തിയത്. പേരോട് ഉസ്താദും സിറാജുൽഹുദായുമാണ് ഗവേഷണപഠനങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത് എന്ന് നന്ദിപ്രഭാഷണത്തിൽ റാശിദ് പറഞ്ഞു. സിറാജുൽ ഹുദാ സ്ഥാപന ഭാരവാഹികൾ മൊമന്റോ നൽകി. ബശീർ അസ്ഹരി സ്വാഗതവും അസീസ് ചേലക്കാട് നന്ദിയും പറഞ്ഞു