Organisation
വിദ്യാര്‍ഥികള്‍ കലാ സാങ്കേതിക വളര്‍ച്ചയില്‍ അടിസ്ഥാന വിജ്ഞാനങ്ങളെ മറക്കരുത്: ഡോ. എം എ എച്ച് അസ്ഹരി
മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു
പൂനൂര്‍ | വിദ്യാര്‍ഥികള്‍ കലാ സാങ്കേതിക വളര്‍ച്ചയില്‍ അടിസ്ഥാന വിജ്ഞാനങ്ങളെ മറക്കരുതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും ജാമിഅ മദീനതുന്നൂര്‍ റെക്ടറുമായ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. അടിസ്ഥാന വിഷയങ്ങളില്‍ നല്ല മികവ് നേടിയെടുക്കുന്നതോടൊപ്പം അതിനെ പ്രയോഗിക്കാനാവശ്യമായ മാധ്യമങ്ങളെ പരിശീലിക്കുകയാണ് വേണ്ടത്.
ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവലായ റൊന്റിവ്യൂ ’23 മെറിറ്റ് ഇവന്റില്‍ റെക്ടര്‍ ടോക്ക് നടത്തുകയായിരുന്നു അദേഹം. സ്‌പെയിന്‍ പഥനത്തില്‍ നിന്ന് ചരിത്ര പാഠമുള്‍ക്കൊള്ളണമെന്ന് വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തി.
‘സംവാദങ്ങളുടെ നൈതികതയും രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ ഉച്ചക്ക് ശേഷം നടന്ന പാനല്‍ ഡിസ്‌കഷന് ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി, അബ്ദുല്ല ബുഖാരി, ഡോ. നുഐമാന്‍, സ്വാലിഹ് നൂറാനി ഗുലിസ്ഥാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വേദിയില്‍ 2022- 23 അക്കാദമിക വര്‍ഷത്തില്‍ പഠന- പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
ജാമിഅ മദീനതുന്നൂറിന്റെ കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരന്ന സാംസ്‌കാരിക റാലി സയ്യിദ് അബ്ദു സ്വബൂര്‍ ബാഹസന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പൈതൃകങ്ങളുടെ പെരുമയും സാംസ്‌കാരിക ചൈതന്യവും അടയാളപ്പെടുത്തിയ ഫ്‌ലോട്ടുകളും പ്രദര്‍ശനങ്ങളും മറ്റു കലാ ആവിഷ്‌കാരങ്ങളും നിറഞ്ഞ റാലി നിയോ ലിബറല്‍ തിരസ്‌കാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി.
സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിച്ചു. ഗുലാം അഹ്മദ് മൂസ, ഷാബിര്‍ ഹുസൈന്‍ മുഹമ്മദ് പട്ടേല്‍ ഗുജറാത്ത്, ഡോ. ഹുസൈന്‍ രണ്ടത്താണി, വീരന്‍ കുട്ടി ഫൈസി എന്നിവര്‍ മുഖ്യാതിഥികളായി.
ഫോട്ടോ: റൊന്റിവ്യൂ ’23 രണ്ടാം ദിനത്തില്‍ ജാമിഅ മദീനതുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി റെക്ടര്‍ ടോക്ക് നടത്തുന്നു