Connect with us

Career Education

സ്റ്റുഡന്റ്ഷിപ്പ് പ്രോഗ്രാം ഫോര്‍ യൂനാനി റിസര്‍ച്ച്: യോഗ്യത നേടി മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി

ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി എന്‍ കെ മുഹമ്മദ് ആദിലാണ് യോഗ്യത നേടിയത്.

Published

|

Last Updated

നോളജ് സിറ്റി | സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യൂനാനി മെഡിസിന്‍ (CCRUM) നടത്തുന്ന സ്റ്റുഡന്റ്ഷിപ്പ് പ്രോഗ്രാം ഫോര്‍ യൂനാനി റിസര്‍ച്ച് (SPUR)ന് യോഗ്യത നേടി മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി. ബി യു എം എസ് അവസാന വര്‍ഷ വിദ്യാര്‍ഥി എന്‍ കെ മുഹമ്മദ് ആദിലാണ് യോഗ്യത നേടിയത്. ആദില്‍ സമര്‍പ്പിച്ച ഗവേഷണ പ്രൊപ്പോസലിന് അംഗീകാരം ലഭിച്ചതോടെയാണ് സ്‌കീമിന് യോഗ്യത ലഭിച്ചത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലാണ് ഗവേഷണം നടക്കുക.

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം, യൂനാനി ഔഷധ സസ്യങ്ങളുടെ ഡിജിറ്റല്‍ ശേഖരം തയ്യാറാക്കല്‍ എന്നിവക്കായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂഡല്‍ഹിയിലെ സി സി ആര്‍ യു എം 50,000 രൂപയാണ് സ്റ്റൈപ്പന്റായി അനുവദിച്ചത്.

മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് മാനേജ്‌മെന്റും സ്റ്റാഫ് കൗണ്‍സിലും സ്റ്റുഡന്റ്‌സ് യൂണിയനും ആദിലിനെ അഭിനന്ദിച്ചു. വളാഞ്ചേരി കരേക്കാട് സ്വദേശിയാണ് ആദില്‍.

 

Latest