Kerala
മുഹിമ്മാത്തില്‍ കാന്തപുരത്തിൻ്റെ നേതൃത്വത്തിൽ പഠനാരംഭം
കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയായി

പുത്തിഗെ | മുഹിമ്മാത്ത് ഖുര്‍ആനിക് അക്കാദമി കുല്ലിയ്യ ബാച്ചിലര്‍ ഇന്‍ ഇസ്മാലിക് സയന്‍സ് പുതിയ ബാച്ചിൻ്റെ പഠനാരംഭം കുറിച്ചു. മുഹിമ്മാത്ത് പ്രസിഡൻ്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഫത്ഹുല്‍ മുഈനിന്റെ ആദ്യഭാഗം ചൊല്ലിക്കൊടുത്ത് നേതൃത്വം നല്‍കി.
മുഹിമ്മാത്ത് പ്രിന്‍സിപ്പല്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയായി. മുഹിമ്മാത്ത് ജന സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഭാരവാഹികളായ സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍ തുങ്ങിയവര്‍ സംബന്ധിച്ചു.
---- facebook comment plugin here -----