Connect with us

Editors Pick

മദ്യപാനം ജനിക്കാന്‍ പോകുന്ന കുഞ്ഞിനെയും ബാധിക്കുമെന്ന് പഠനം

മാതാപിതാക്കളുടെ മദ്യപാനം കുട്ടികളില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠനത്തില്‍ പറയുന്നുണ്ട്.

Published

|

Last Updated

മാതാപിതാക്കളുടെ മദ്യപാനം ജനിക്കാന്‍ പോകുന്ന മക്കളെയും ബാധിക്കുമെന്ന് പഠനം. ടെക്സാസ് എ ആന്റ് എം യൂണിവേഴ്സിറ്റി അമേരിക്കന്‍ പൗരന്മാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. തുടര്‍ച്ചയായ മദ്യപാനവും ആല്‍ഹോള്‍ ഡിസോര്‍ഡറും ശരീരത്തിലെ സെല്ലുകളെയും കരളിനെയും ദോഷകരമായി ബാധിക്കുന്നതിലൂടെ ഭാവിയില്‍ ജനിക്കാന്‍ പോകുന്ന കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

മാതാപിതാക്കള്‍ക്കിടയിലെ അമിത മദ്യപാനം വേഗത്തിലുള്ള വാര്‍ദ്ധക്യത്തിലേക്കും വാര്‍ദ്ധക്യ രോഗങ്ങളിലേക്കും നയിക്കും. അമേരിക്കയില്‍ പ്രായപൂര്‍ത്തിയായ 11% പേരിലും മദ്യപാന വൈകല്യമുണ്ടെന്ന് പഠനം പറയുന്നു.

ഇത് അമേരിക്കയിലെ ഇരുപത് കുട്ടികളില്‍ ഒരാള്‍ക്ക് വീതമെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. ഭൂരിഭാഗം പേരെയും ആരോഗ്യമില്ലായ്മ, കരള്‍ രോഗം എന്നിവയാണ് ബാധിക്കുന്നത്.ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ കുട്ടികളെ ചെറുപ്പത്തില്‍തന്നെ പിടികൂടുന്നു. മാതാപിതാക്കളുടെ മദ്യപാനം കുട്ടികളില്‍ വാര്‍ദ്ധക്യസഹജമായ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായും പഠനത്തില്‍ പറയുന്നുണ്ട്. വ്യായാമം പോലെയുള്ള ഇടപെടലുകള്‍ രോഗബാധിതരായ വ്യക്തികളുടെ ആരോഗ്യ ഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയുമോ എന്ന് കൂടുതല്‍ ഗവേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Latest