Health
കൊവിഡ് വാക്‌സീന്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം
സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കൊവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരിലാണ് പഠനം നടത്തിയത്.
വാഷിങ്ടണ്‍| കൊവിഡ് 19 ആളുകളുടെ മാനസികാരോഗ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഇത് സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. കൊവിഡ് വാക്‌സീന്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കുമെന്നാണ് യുഎസ് പഠനം. കൊവിഡ് വാക്‌സീനുകള്‍ ഒരാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതായി പിഎല്‍ഒഎസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പറയുന്നത്.
സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കൊവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരിലാണ് പഠനം നടത്തിയത്. ആദ്യ ഡോസ് സ്വീകരിച്ചവരില്‍ നടത്തിയ സര്‍വേകളില്‍ പലരിലും മാനസികാരോഗ്യം മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട് ചെയ്തത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ വാക്‌സീന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഗവേഷകര്‍ പറഞ്ഞു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങള്‍ക്കിടയിലെ ഉത്കണ്ഠ കുറയ്ക്കുന്നതിനും പ്രതിരോധ കുത്തിവെപ്പ് ആവശ്യമാണ്.