Connect with us

Health

ദിവസവും കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

ഒരു കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 10 ശതമാനം മുതല്‍ 15 ശതമാനം വരെ കുറയ്ക്കും.

Published

|

Last Updated

മെല്‍ബണ്‍| ദിവസവും കാപ്പി കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങളാണ് ലഭിക്കുക. ദഹനം മെച്ചപ്പെടുത്താനും കരള്‍ രോഗം തടയാനും സഹായിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു കപ്പ് കാപ്പി ദിവസവും കുടിക്കുന്നത് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 10 ശതമാനം മുതല്‍ 15 ശതമാനം വരെ കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണമുണ്ടാക്കുന്നതായി മെല്‍ബണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ പീറ്റര്‍ എം. കിസ്ലര്‍ പറഞ്ഞു. കാപ്പി കുടിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുമോ എന്നതിനെ കുറിച്ച് ഗവേഷകര്‍ പരിശോധിച്ചു. ഹൃദ്രോഗമില്ലാത്തവരും ശരാശരി 57 വയസ് വരെയുള്ള 382,500-ലധികം മുതിര്‍ന്നവരിലാണ് പഠനം നടത്തിയത്.

ഗവേഷണത്തിലൂടെ കാണാന്‍ സാധിച്ചത് ദിവസവും കാപ്പി കുടിക്കുന്ന ആളുകള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറച്ചുമാത്രമാണ്. പ്രതിദിനം ഏകദേശം ഒരു കപ്പ് കാപ്പി കുടിക്കുന്ന ആളുകള്‍ക്ക് ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയ സംബന്ധമായ അസുഖം മൂലം മരിക്കാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. കാപ്പി അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുന്നുണ്ടെന്നും പഠനം പറയുന്നു.

 

 

Latest