Connect with us

National

'ഒമിക്രോണി'ന് എട്ട് ദിവസം വരെ തൊലിപ്പുറത്ത് സജീവമായി നില്‍ക്കാനാകുമെന്ന് പഠനം

പ്ലാസ്റ്റിക് പ്രതലത്തില്‍ ഒമിക്രോണ്‍ വകഭേദത്തിന് 193.5 (ഏകദേശം എട്ട് ദിവസം) മണിക്കൂര്‍ വരെ നില്‍ക്കാനാകും

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിന് പ്ലാസ്റ്റിക്കില്‍ എട്ട് ദിവസം വരെയും മനുഷ്യരുടെ തൊലിപ്പുറത്ത് 21 മണിക്കൂര്‍ വരെയും സജീവമായി നില്‍ക്കാന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. മുന്‍ വകഭേദങ്ങളായ ആല്‍ഫ, ബീറ്റ, ഗാമ്മ, ഡെല്‍റ്റ എന്നിവയേക്കാള്‍ എല്ലാം കൂടുതല്‍ സമയം സജീവമായി നിലനില്‍ക്കാന്‍ കഴിയുന്നതാണ് ഒമിക്രോണ്‍ വകഭേദമെന്നാണ് പഠനത്തില്‍ പറയുന്നത്. പ്രി പ്രിന്റിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വുഹാനില്‍ കണ്ടെത്തിയ കൊവിഡിന്റെ ആദ്യ വകഭേദത്തിന് തൊലിപ്പുറത്ത് 8.6 മണിക്കൂര്‍ സജീവമായി നില്‍ക്കാന്‍ കഴിയും. ഗാമ്മക്ക് 11ഉം ഡെല്‍റ്റക്ക് 16.8 ഉം, ആല്‍ഫക്ക് 19.6 ഉം ബീറ്റക്ക് 19.1ഉം മണിക്കൂറാണ് സജീവമായി നില്‍ക്കാന്‍ കഴിയുക. എന്നാല്‍ ഒമിക്രോണിന് 21.1 മണിക്കൂര്‍ സജീവമായി നില്‍ക്കാന്‍ കഴിയുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

പ്ലാസ്റ്റിക് പ്രതലത്തില്‍ ഒമിക്രോണ്‍ വകഭേദത്തിന് 193.5 (ഏകദേശം എട്ട് ദിവസം) മണിക്കൂര്‍ വരെ നില്‍ക്കാനാകും. ഇത് വുഹാന്‍ വകഭേദത്തിന്റെ മൂന്നിരട്ടിയാണ്. 56 മണിക്കൂറാണ് വുവാന്‍ വകഭേദത്തിന് പ്ലാസ്റ്റിക്കില്‍ നില്‍ക്കാന്‍ സാധിക്കുന്ന സമയം. ഗാമ 59.3, ഡെല്‍റ്റ 114, ബീറ്റ 156.6, ആല്‍ഫ 191.3 മണിക്കൂര്‍ എന്നിങ്ങനെയാണ് മറ്റു വേരിയന്റുകളുടെ സജീവത കാലം.

ഒമിക്രോണ്‍ വൈറസിന്റെ ഉയര്‍ന്ന പാരിസ്ഥിതിക സ്ഥിര മറ്റു വേരിയന്റുകളേക്കാള്‍ വേഗത്തില്‍ പകര്‍ച്ചക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Latest