Connect with us

heart health

ടി വി കാണുന്നത് കുറച്ചാല്‍ ഹൃദ്രോഗ സാധ്യതയും കുറയുമെന്ന് പഠനം

ദീര്‍ഘസമയം ടി വി കാണുന്നവരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 16 ശതമാനം അധികമാണ്.

Published

|

Last Updated

രിസരം മറന്ന് ടി വിക്ക് മുന്നില്‍ ചടഞ്ഞുകൂടിയിരിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഈ ശീലം കുറച്ചാല്‍ ഹൃദ്രോഗ സാധ്യതയും കുറക്കാം. 13 വര്‍ഷത്തെ ഡാറ്റ വിശകലനം ചെയ്ത് കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ടി വി കാണുന്നത് ഒരു മണിക്കൂറില്‍ താഴെയാക്കണമെന്നാണ് ഗവേഷകര്‍ ശിപാര്‍ശ ചെയ്യുന്നത്. ദീര്‍ഘസമയം ടി വി കാണുന്നവരില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 16 ശതമാനം അധികമാണ്. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികളില്‍ കൊഴുപ്പുള്ള വസ്തുക്കള്‍ അടിഞ്ഞുകൂടി അത് ഇടുങ്ങുകയും ഹൃദയത്തിന്റെ രക്തവിതരണം കുറക്കാനും ഇടയാക്കുന്നു.

ജനിതകം, പാരമ്പര്യം എന്നീ ഘടകങ്ങളുണ്ടെങ്കില്‍ തന്നെ ടി വി കാണുന്നത് കുറച്ചാല്‍ ഹൃദ്രോഗ സാധ്യത കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. യു കെ ബയോബേങ്ക് പഠനത്തിന്റെ ഭാഗമായിരുന്ന 40- 69 വയസ്സുള്ള വെള്ളക്കാരായ 3,73,026 ബ്രിട്ടീഷുകാരില്‍ നിന്നുള്ള ഡാറ്റയാണ് പഠിച്ചത്. ബി എം സി മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Latest