Connect with us

AVASARAM

പഠനം അസിം പ്രേംജിയിലാകാം

മാർച്ച് ആറ് വരെയാണ് അപേക്ഷാ കാലയളവ്.

Published

|

Last Updated

ന്താരാഷ്ട്ര സർവകലാശാലകളോട് കിടപിടിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ സ്വകാര്യ സർവകലാശാലയാണ് അസിം പ്രേംജി യൂനിവേഴ്‌സിറ്റി. ബംഗളുരുവിലും ഭോപ്പാലിലും ക്യാമ്പസുള്ള ഈ സ്ഥാപനം മികച്ച അക്കാദമിക് നൈപുണ്യം വിദ്യാർഥികൾക്ക് ഉറപ്പുവരുത്തുന്നു. ശത കോടീശ്വരനും സാമൂഹിക പ്രവർത്തകനും അസിം പ്രേംജിയാണ് യൂനിവേഴ്‌സിറ്റിയുടെ സ്ഥാപകൻ.

ഗ്രാമീണ, അവികസിത പ്രദേശങ്ങളിലെ കുട്ടികളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് പ്രത്യേക പരിഗണനയും സ്‌കോളർഷിപ്പുകളും സ്ഥാപനം കാലാകാലങ്ങളായി നൽകി വരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള കരിക്കുലമാണ് യൂനിവേഴ്‌സിറ്റിയുടെഏറ്റവും വലിയ പ്രത്യേകത. മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ വഴി ഇഷ്ടമുള്ള വിഷയങ്ങൾ പഠിക്കാൻ സാധിക്കും.

എല്ലാ കോഴ്‌സുകൾക്കും വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ഫീൽഡ് വർക്കുകൾ ഉണ്ടാവും. വാർഷിക വരുമാനം കുറവുള്ള വിദ്യാർഥി കൾക്ക് പൂർണമായോ ഭാഗികമായോ സ്‌കോളർഷിപ്പുകൾ ലഭ്യമാക്കുന്നുണ്ട്.

പ്രവേശനം

2024 അക്കാദമിക വർഷത്തിലേക്കുള്ള യു ജി പ്രവേശനം യൂനിവേഴ്‌സിറ്റി ആരംഭിച്ചു കഴിഞ്ഞു. മാർച്ച് ആറ് വരെയാണ് അപേക്ഷാ കാലയളവ്. പ്രവേശന പരീക്ഷയും ശേഷം അഭിമുഖവും ഉണ്ടാകും. ഏപ്രിൽ ഏഴിനാണ് പ്രവേശന പരീക്ഷ.

ഈ വർഷം മുതൽ നാല് വർഷത്തെ ബിരുദ കോഴ്‌സുകളാണ് യൂനിവേഴ്‌സിറ്റി നൽകുന്നത്. വിദ്യാർഥികളുടെ സൗകര്യ പ്രകാരം കോഴ്‌സ് മുന്നോട്ടു കൊണ്ടുപോവാം. മൂന്ന് വർഷത്തെ പഠനം കൊണ്ട് ഡിഗ്രി ബിരുദവും നാല് വർഷം കൊണ്ട് ഹോണേഴ്‌സ് ബിരുദവും കരസ്ഥമാക്കാവുന്നതാണ്. ഹോണേഴ്‌സ് ബിരുദമുള്ളവർക്ക് നേരിട്ട് പി എച്ച് ഡിക്ക് പ്രവേശനം നേടാൻ സാധിക്കും.

കോഴ്‌സുകൾ

ബി എസ് സി കോഴ്‌സുകളായ ബയോളജി, കെമിസ്ട്രി, എൻവിറോൺമെന്റൽ സയൻസ് ആൻഡ് സസ്റ്റൈനബിലിറ്റി, ഇൻഫർമേഷൻ സയൻസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്. ബി എ കോഴ്‌സുകളായ ഇ ക്കണോമിക്‌സ്, ഇംഗ്ലീഷ്, ഫിലോസഫി, ഫിലോസഫി – പൊളിറ്റിക്‌സ് ആൻഡ് ഇ ക്കണോമിക്‌സ്, ഹിസ്റ്ററി, സോഷ്യൽ സയൻസ്. ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, എന്നീ വിഷയങ്ങളിൽ നാല് വർഷത്തെ ബി എസ് സി ബി എഡ് കോഴ്‌സുകളും ലഭ്യമാണ്. 50 ശതമാനം മാർക്ക് നേടിയവർക്ക് മുകളിൽ പറഞ്ഞ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.azimpremjiuniversity.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

 

 

കരിയർ കൗൺസിലർ, വെഫി ഫോൺ: 9633872234

Latest