Connect with us

Uae

യു എ ഇയിലെ പകുതി ഉപഭോക്താക്കളും ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പഠനം

5,800 മുതിർന്നവരിലായി നടത്തിയ സർവേ ഡിജിറ്റൽ തട്ടിപ്പിനെക്കുറിച്ചുള്ള അവബോധം വർധിച്ചുവരുന്നുണ്ടെന്ന് എടുത്തുകാണിക്കുന്നു.

Published

|

Last Updated

ദുബൈ| യു എ ഇ ഉപഭോക്താക്കളിൽ 49 ശതമാനം പേർ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ടെന്ന് പുതിയ പഠനം. വിസ നടത്തിയ സമീപകാല പഠനം വെളിപ്പെടുത്തുന്നത് 15 ശതമാനം പേർ ഒന്നിലധികം തവണ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ്. പ്രതികരിച്ചവരിൽ 59 ശതമാനം പേർക്ക് തട്ടിപ്പുകൾ കണ്ടെത്തുന്നതിൽ ആത്മവിശ്വാസമുണ്ടെങ്കിലും 92 ശതമാനം പേർ തങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ വഞ്ചിക്കപ്പെടുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. 5,800 മുതിർന്നവരിലായി നടത്തിയ സർവേ ഡിജിറ്റൽ തട്ടിപ്പിനെക്കുറിച്ചുള്ള അവബോധം വർധിച്ചുവരുന്നുണ്ടെന്ന് എടുത്തുകാണിക്കുന്നു.

യു എ ഇയിലെ 99 ശതമാനം ഉപഭോക്താക്കളും ഇപ്പോൾ അവരുടെ ഓൺലൈൻ ഇടപാടുകൾ സംരക്ഷിക്കാൻ സജീവമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി. എന്നിരുന്നാലും തട്ടിപ്പുകൾ വ്യാപകമാണ്. ഇതിൽ ഇരയാകുന്നതിന് ഉത്തരവാദികൾ തങ്ങളാണെന്ന് 30 ശതമാനം പേർ മാത്രമേ സമ്മതിക്കുന്നുള്ളൂ. 55 ശതമാനം പേർ മറ്റുള്ളവരാണ് കുറ്റക്കാരെന്ന് വിശ്വസിക്കുന്നു. അടുത്ത വർഷത്തോടെ ഡിജിറ്റൽ ഇടപാടുകളുടെ ഉപയോഗം വർധിപ്പിക്കുമെന്ന് ബഹുഭൂരിഭാഗം ആളുകളും പ്രതീക്ഷിക്കുന്നു.

ഉപഭോക്തൃ വിശ്വാസം നിലനിർത്തുന്നതിൽ ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക് പ്രധാനമാണ്. സുരക്ഷാ നടപടികൾ ശക്തമാക്കേണ്ടത് ഒരു മുൻഗണനയായി തുടരുന്നു. സംശയാസ്പദമായ അഭ്യർഥനകളെക്കുറിച്ച് അധിക സുരക്ഷാ അലേർട്ടുകൾ വേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെടുന്നു.

 

---- facebook comment plugin here -----

Latest