Education Notification
യുകെയിൽ പഠിക്കണോ? യുഇഎ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
അപേക്ഷകർക്ക് സ്കോളർഷിപ്പ് വിശദാംശങ്ങൾ കണ്ടെത്താനും ഔദ്യോഗിക വെബ്സൈറ്റായ uea.ac.uk സന്ദർശിച്ച് അപേക്ഷിക്കാനും കഴിയും.
വിദേശത്ത് പഠിക്കുക ഏതൊരു വിദ്യാർഥിയുടെയും ആഗ്രഹമാണല്ലോ, പ്രത്യേകിച്ച് ബ്രിട്ടനിൽ. എന്നാൽ വൻ സാമ്പത്തിക ചെലവാണ് പലർക്കും തടസ്സം. നിലവിൽ ഇന്ത്യൻ രൂപയുടെ മൂല്യമിടിയുന്നത് കൂടുതൽ വിനയാകുന്നു. ഇതിന് ഒരു പരിഹാരമാണ് സ്‌കോളർഷിപ്പ്. നല്ലൊരു സ്‌കോളർഷിപ്പ് ഉണ്ടെങ്കിൽ ബ്രിട്ടനിൽ പഠിക്കാനുള്ള സാമ്പത്തിക പ്രയാസം ഒരുപരിധിവരെ മറികടക്കാം. അത്തരത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പാണ് ഈസ്റ്റ് ആംഗ്ലിയ സർവകലാശാല (യുഇഎ) സ്‌കോളർഷിപ്പ്. ട്യൂഷൻ ഫീസ്, താമസം, ജീവിതച്ചെലവ് എന്നിവ മുഴുവൻ അക്കാദമിക് പ്രോഗ്രാമുകൾക്കും ഇവിടെ സ്‌കോളർഷിപ്പായി നൽകുന്നു.
2024-2025 അധ്യയന വർഷത്തേക്കുള്ള സ്‌കോളർഷിപ്പിന് നിലവിൽ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് സ്കോളർഷിപ്പ് വിശദാംശങ്ങൾ കണ്ടെത്താനും ഔദ്യോഗിക വെബ്സൈറ്റായ uea.ac.uk സന്ദർശിച്ച് അപേക്ഷിക്കാനും കഴിയും.
മാസ്റ്റേഴ്സ് കോഴ്സിനാണ് നിലവിൽ സ്‌കോളർഷിപ്പ് ലഭിക്കുന്നത്. യുഇഎ നിർദേശിക്കുന്ന മിനിമം മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ 4,000 യൂറോ (ഏകദേശം 4,39,836 രൂപ) ട്യൂഷൻ ഫീസ് ഇനത്തിൽ മാത്രം സ്‌കോളർഷിപ്പ് ലഭിക്കും. 65 ശതമാനമോ അതിൽ ഉയർന്നതോ ആയ മാർക്കിൽ ബിരുദം ഉള്ളവർക്ക് 5,000 യൂറോ (ഏകദേശം 5,49,795 രൂപ) ആണ് സ്‌കോളർഷിപ്പ്. 60 ശതമാനത്തിൽ ഉയർന്ന എൽഎൽബി ബിരുദധാരികൾക്കും ഏകദേശം ഇതേ തുക ലഭിക്കും.ഈ തുകകൾ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ട്യൂഷൻ ഫീസിൽ നിന്ന് നേരിട്ട് കുറയ്ക്കും.
യുകെയിലെ പഠനം: യോഗ്യത
ഇന്ത്യൻ ബാച്ചിലേഴ്സ് ബിരുദമുള്ള (കുറഞ്ഞത് 52 ശതമാനം മാർക്ക്) വിദ്യാർഥികൾക്ക് യുഇഎയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് അർഹതയുണ്ട്. ഇത് കോഴ്സ് അനുസരിച്ച് വ്യത്യാസപ്പെടുന്നു. മിക്ക പ്രോഗ്രാമുകൾക്കും മൊത്തത്തിലുള്ള IELTS സ്കോർ 6.0 ആവശ്യമാണ്. എഴുത്തിലും സംസാരത്തിലും കുറഞ്ഞത് 6.0, വായനയിലും ശ്രവണത്തിലും 5.5 എന്നിങ്ങനെ വേണം. ഹൈസ്കൂൾ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള മറ്റ് ഇംഗ്ലീഷ് ഭാഷാ യോഗ്യതകളും അംഗീകരിച്ചിട്ടുണ്ട്.