Kerala
ബലക്ഷയമുള്ളതായി പഠന റിപ്പോര്‍ട്ട്; കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് സമുച്ചയം താത്ക്കാലികമായി മാറ്റിയേക്കും
കോഴിക്കോട് | കോഴിക്കോട് കെ എസ് ആര്‍ ടി സി സമുച്ചയത്തിന് ബലക്ഷയമുള്ളതായി കണ്ടെത്തല്‍. ചെന്നൈ ഐ ഐ ടി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. നിര്‍മാണത്തില്‍ അപാകതയുണ്ടെന്നും കെട്ടിടം ബലപ്പെടുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ഐ ഐ ടി ശിപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേരുകയും ബസ് സ്റ്റാന്‍ഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ബലക്ഷയം തീര്‍ക്കാന്‍ 30 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
2015 ല്‍ കോഴിക്കോട് കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവില്‍ കെ എസ് ആര്‍ ടി സി സമുച്ചയം നിര്‍മിച്ചത്. ബി ഒ ടി അടിസ്ഥാനത്തിലായിരുന്നു നിര്‍മാണം. സമുച്ചയത്തിലെ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ നിര്‍മാണം സംബന്ധിച്ച് നിരവധി പരാതികള്‍ ഉ ഉയര്‍ന്നതിനെ തുടര്‍ന്ന് ചെന്നൈ ഐ ഐ ടി പഠനം നടത്തുകയായിരുന്നു. ആവശ്യത്തിന് നിര്‍മാണ സാമഗ്രികള്‍ ചേര്‍ക്കാതെയാണ് സമുച്ചയം നിര്‍മിച്ചതെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടം അപകടാവസ്ഥയില്‍ ആയതിനാല്‍ ബസ് സ്റ്റാന്‍ഡ് താത്ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ചേരുകയും ബസ് സ്റ്റാന്‍ഡ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.