Health
ലോകത്തിലെ 60% പേർക്കും നാല് പ്രധാന പോഷകങ്ങൾ ലഭിക്കുന്നില്ലെന്ന് പഠന റിപ്പോർട്ട്
ആഗോള ജനസംഖ്യയുടെ പകുതിയിലധികവും ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഇരുമ്പ്, സി, ഇ വിറ്റാമിനുകൾ എന്നിവയുടെ അപര്യാപ്‌ത നേരിടുന്നുണ്ടെന്ന് ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ശരീരത്തിൻ്റെ ആകെയുുള്ള വളർച്ചയ്ക്കും പ്രതിരോധശേഷിക്കും മികച്ച ഭക്ഷണക്രമം നിർണായകമാണ്. എന്നാൽ ലോകത്തിലെ പകുതിയിലധികം പേരും ഭക്ഷണത്തിൽ ആവശ്യമായ വിറ്റാമിനുകളും മിനറസും ലഭിക്കുന്നില്ലെന്നാണ് പുതിയ പഠനം. ആഗോള ജനസംഖ്യയുടെ പകുതിയിലധികവും ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഇരുമ്പ്, സി, ഇ വിറ്റാമിനുകൾ എന്നിവയുടെ അപര്യാപ്‌ത നേരിടുന്നുണ്ടെന്ന് ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
ആഗസ്റ്റ് 29 ന് ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മനുഷ്യൻ്റെ ആരോഗ്യത്തിന് നിർണായകമായ 15 മൈക്രോ ന്യൂട്രിയൻ്റുകളുടെ ഉപഭോഗം സംബന്ധിച്ച് ആഗോള കണക്കുകൾ നൽകുന്ന ആദ്യ പഠനമാണിത്.
ഏതാണ്ട് എല്ലാ രാജ്യങ്ങളിലെയും 0 മുതൽ 80 വരെയുള്ള പ്രായക്കാരെ അഞ്ച് വയസ്സ് ഗ്യാപ്പിൽ 17 ഗ്രൂപ്പാക്കിയാണ് പഠനം. ഈ പ്രായക്കാർക്കിടയിൽ കാൽസ്യം, അയഡിൻ, ഇരുമ്പ്, റൈബോഫ്ലേവിൻ, ഫോളേറ്റ്, സിങ്ക്, മഗ്നീഷ്യം, സെലിനിയം, തയാമിൻ, നിയാസിൻ, വിറ്റാമിനുകൾ എ, ബി 6, ബി 12, സി, ഇ എന്നിവയുടെ ഉപഭോകമാണ് പഠിച്ചത്. ഇതിൽ മിക്ക ന്യൂട്രിയൻ്റുകളുടെയും കാര്യമായ കുറവ് കണ്ടെത്തി.
അയഡിൻ ആഗോള ജനസംഖ്യയുടെ 68% പേരിലും, വിറ്റാമിൻ ഇ 67% പേരിലും, കാൽസ്യം 66% പേരിലും, ഇരുമ്പ് 65% പേരിലും ആവശ്യമായ രീതിയിൽ ലഭിക്കുന്നില്ലെന്ന് പഠനത്തിൽ കണ്ടെത്തി.