Connect with us

National

പഠനസമ്മര്‍ദ്ദം ; കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി മരിച്ചു ഒമ്പത് ദിവസം മുമ്പ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

ഈ വര്‍ഷത്തെ അഞ്ചാമത്തെ മരണമാണിത്

Published

|

Last Updated

കോട്ട | ഒമ്പത് ദിവസം മുമ്പ് രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് കാണാതായ എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോട്ടക്ക് സമീപത്തുള്ള വനത്തില്‍ നിന്നാണ് പതിനാറു വയസ്സുള്ള വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ജെഇഇ എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്ന രചിത് സന്ധ്യ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്.

ഫെബ്രുവരി 11 ന് ഹോസ്റ്റലില്‍ നിന്ന് കോച്ചിങ് സെന്ററിലേക്ക് ഇറങ്ങിയ ശേഷം രചിത് സന്ധ്യയെ കാണാതാവുകയായിരുന്നു. സന്ധ്യയെ അവസാനമായി കണ്ടത് കോട്ടയിലെ വനപ്രദേശത്തിന്റെ അടുത്തുള്ള ഗാര്‍ദിയ മഹാദേവ് മന്ദിറിന് സമീപത്തായിരുന്നു. ക്ഷേത്രത്തിലേക്ക് പോകുമെന്നുള്ള കുറിപ്പ് സന്ധ്യയുടെ റൂമില്‍ നിന്ന് പോലീസ് കണ്ടെത്തി. സന്ധ്യയുടെ ബാഗ്, മൊബൈല്‍ ഫോണ്‍, റൂമിന്റെ ചാവി എന്നിവ കാടിനടുത്തുള്ള ക്ഷേത്ര പരിസരത്ത് നിന്ന് പോലീസ് നേരത്തെ കണ്ടെടുത്തിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം കോട്ടയില്‍ നിന്ന് കാണാതായ പതിനെട്ടു വയസ്സുകാരനെ ഇത് വരെ കണ്ടെത്താനായിട്ടില്ല. പഠന സമ്മര്‍ദ്ദം മൂലം കോട്ടയില്‍ നിന്ന് വിദ്യാര്‍ഥികളെ കാണാതാവുന്നതും ആത്മഹത്യ ചെയ്യുന്നതും സ്ഥിര സംഭവമാണ്. ഈ വര്‍ഷത്തെ അഞ്ചാമത്തെ മരണമാണിത്. 2023 ല്‍ 29 വിദ്യാര്‍ഥികളാണ് കോട്ടയില്‍ നിന്ന് ജീവിതം അവസാനിപ്പിച്ചത്.

 

Latest