Connect with us

Editors Pick

ഐക്യുവിൽ മുന്നിലുള്ളത്‌ ഏഷ്യൻ രാജ്യങ്ങളെന്ന്‌ പഠനം

ജർമ്മൻ പദമായ ഇൻ്റലിജൻസ്‌ക്വോട്ടിൻ്റിൽ നിന്നാണ്‌ അദ്ദേഹം ഐക്യു എന്ന പേര്‌ കടമെടുത്തത്‌

Published

|

Last Updated

ബുദ്ധിശക്തി അഥവാ ഐക്യു (Intelligence quotient) ഇന്ന്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ്‌. എന്താണ്‌ ഐക്യു? എങ്ങനെയാണ്‌ ഐക്യു കണ്ടുപിടിക്കുന്നത്‌?

ഒരു ഇൻ്റലിജൻസ് ടെസ്റ്റിലെ സ്കോർ ആണ് ഐക്യു എന്ന്‌ ലളിതമായി പറയാം. മാനുഷിക ബുദ്ധിയെ വിലയിരുത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു കൂട്ടം സ്റ്റാൻഡേർഡ് ടെസ്റ്റുകളിൽ നിന്നോ ഉപടെസ്റ്റുകളിൽ നിന്നോ ഉരുത്തിരിഞ്ഞ മൊത്തത്തിലുള്ള സ്‌കോറിനെയാണ്‌ ഐക്യു ആയി പരിഗണിക്കുന്നത്‌.

മനഃശാസ്ത്രജ്ഞനായ വില്യം സ്റ്റെർണറാണ്‌ ഇതിനുപിന്നിൽ. ജർമ്മൻ പദമായ ഇൻ്റലിജൻസ്‌ക്വോട്ടിൻ്റിൽ നിന്നാണ്‌ അദ്ദേഹം ഐക്യു എന്ന പേര്‌ കടമെടുത്തത്‌. 1912ൽ അദ്ദേഹം എഴുതിയ പുസ്‌തകത്തിലാണ്‌ ആദ്യമായി ഇത്‌ ഉപയോഗിച്ചത്‌.

ഏഷ്യൻ രാജ്യങ്ങളാണത്രെ ഐക്യുവിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ. ഫിന്നിഷ് ഓർഗനൈസേഷനായ വിക്‌ട്‌കോം( Wiqtcom Inc) നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം പറയുന്നത്‌.
റിപ്പോർട്ട് അനുസരിച്ച്, ജപ്പാൻ്റെ ഐക്യു സ്‌കോർ 112.30 ആണ്‌. പട്ടികയിൽ ഏറ്റവും മുന്നിലുള്ളതും ജപ്പാനാണ്‌.

110.23 സ്കോർ നേടിയ യൂറോപ്പ്യൻ രാജ്യം ഹംഗറിയാണ്‌ രണ്ടാമത്‌. 111.19 സ്കോറുമായി തായ്‌വാൻ മൂന്നാം സ്ഥാനത്തെത്തി. പഠനമനുസരിച്ച് യൂറോപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഐക്യു സ്‌കോറുള്ള രാജ്യം ഇറ്റലിയാണ്‌. 110.83 ആണ്‌ അവരുടെ സ്കോർ.

ടെസ്റ്റിൽ 110.80 സ്കോർ നേടി ദക്ഷിണ കൊറിയ അഞ്ചാമതെത്തി. 110.60 സ്കോർ നേടിയ സെർബിയയാണ് ഐക്യുവിൽ ഉയർന്ന സ്കോർ നേടുന്ന മറ്റൊരു യൂറോപ്യൻ രാജ്യം. 110.27 സ്‌കോർ ചെയ്ത ഇറാൻ ഏഴാം സ്ഥാനത്തെത്തി.

ഫിൻലൻഡ് 109.60 സ്കോർ ചെയ്തു. ടെസ്റ്റിൽ 109.57 സ്കോർ നേടിയ ഹോങ്കോംഗ് പട്ടികയിൽ 9-ാം സ്ഥാനത്താണ്. വിയറ്റ്നാം പട്ടികയിൽ പത്താം സ്ഥാനത്തെത്തി. 108.82 ആണ് രാജ്യത്തിൻ്റെ സ്‌കോർ.