Connect with us

Uae

റമസാനിൽ പഠന സമയം അഞ്ച് മണിക്കൂർ

സ്‌കൂളുകളിലെ പഠന സമയം തിങ്കൾ മുതൽ വ്യാഴം വരെ അഞ്ച് മണിക്കൂറായിരിക്കും. വെള്ളിയാഴ്ച ഇത് മൂന്ന് മണിക്കൂറായി ചുരുക്കും.

Published

|

Last Updated

ദുബൈ| ദുബൈയിലെ വിദേശ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകളുടെ വിശുദ്ധ റമസാൻ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. മാർച്ച് ഒന്ന് മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിശുദ്ധ മാസത്തിൽ വിദ്യാർഥികൾ, അധ്യാപകർ, സാങ്കേതിക-ഭരണ ജീവനക്കാർ എന്നിവരുടെ സമയക്രമമാണ് നിർണയിച്ചിരിക്കുന്നത്.

പുതിയ ടൈംടേബിളുകൾ പ്രകാരം, റമസാൻ മാസത്തിൽ ഈ സ്‌കൂളുകളിലെ ആകെ ദൈനംദിന പഠന സമയം തിങ്കൾ മുതൽ വ്യാഴം വരെ അഞ്ച് മണിക്കൂറായിരിക്കും. വെള്ളിയാഴ്ച ഇത് മൂന്ന് മണിക്കൂറായി ചുരുക്കും. വിദ്യാർഥികളുടെ സ്‌കൂൾ സമയം തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8.20ന് ആരംഭിച്ച് ഉച്ചക്ക് 1.20 വരെ തുടരും. വെള്ളിയാഴ്ച രാവിലെ 8.20 മുതൽ 11.20 വരെയായിരിക്കും.

പുണ്യമാസ ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ പരിശ്രമത്തോടെ ക്ലാസുകളിൽ നിന്ന് പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിന് വഴക്കമുള്ള വിദ്യാഭ്യാസ അന്തരീക്ഷം നൽകാൻ ശ്രമിക്കുന്നത്തിന്റെ ഭാഗമാണ് പുതിയ സമയക്രമം.

 

Latest