Connect with us

Education

വിദേശ പഠനത്തിന്‌ ചെലവ്‌ കൂടുന്നു

അന്തർദ്ദേശീയ വിദ്യാർഥികൾക്കുള്ള യുഎസിലെ യൂണിവേഴ്സിറ്റി ഫീസ് ഓരോ വർഷവും 25,000 മുതൽ 55,000 ഡോളർ വരെയാണ്.

Published

|

Last Updated

വസരം ലഭിച്ചാൽ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവരാണ്‌ ഒട്ടുമിക്ക ഇന്ത്യൻ വിദ്യാർഥികളും. എന്നാൽ പണവും ചെലവുമാണ്‌ അവരെ പിന്നോട്ടടിപ്പിക്കുന്ന ഘടകം. സമീപകാലത്ത്‌ വിദേശ വിദ്യാഭ്യാസച്ചെലവ്‌ വൻ തോതിൽ ഉയർന്നതായാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നത്‌ ഉൾപ്പെടെ ഇന്ത്യൻ വിദ്യാർഥികൾക്ക്‌ തിരിച്ചടിയാവുകയാണ്‌.

അമേരിക്കയാണ്‌ ഉന്നതവിദ്യാഭ്യാസത്തിന്‌ ഇന്ത്യൻ വിദ്യാർഥികൾ ആഗ്രഹിക്കുന്ന പ്രഥമരാജ്യം. ഇവിടെയും വിദ്യാഭ്യാസച്ചെലവ് സർവകലാശാലയെയും പ്രോഗ്രാമിനെയും ആശ്രയിച്ചിരിക്കുന്നു. സർവകലാശാലകൾ സ്വകാര്യ, പൊതു ഉടമസ്ഥതയിലാണോ എന്നതനുസരിച്ച്‌ ചെലവ്‌ കൂടും. പൊതു/സംസ്ഥാന സർവകലാശാലകളിലെ വിദ്യാഭ്യാസച്ചെലവ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്.

അന്തർദ്ദേശീയ വിദ്യാർഥികൾക്കുള്ള യുഎസിലെ യൂണിവേഴ്സിറ്റി ഫീസ് ഓരോ വർഷവും 25,000 മുതൽ 55,000 ഡോളർ വരെയാണ്. അതായത്‌ 21 ലക്ഷം രൂപമുതൽ 47 ലക്ഷം രൂപ വരെ. സമീപവർഷങ്ങളിൽ, യുഎസിൽ ട്യൂഷൻ്റെയും ഫീസിൻ്റെയും ശരാശരി ചിലവ് കുതിച്ചുയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2018-2019 ൽ, ഇൻ-സ്റ്റേറ്റ് പൊതു സർവ്വകലാശാലകളുടെ ശരാശരി ചെലവ് 9,716 ഡോളർ (8.20 ലക്ഷം രൂപ) മുതൽ സ്വകാര്യ സ്കൂളുകൾക്ക് 35,676 ഡോളർ (30.01 ലക്ഷം രൂപ) വരെയാണ്.

അതുപോലെ, യുകെയിലെ പഠനച്ചെലവും വർദ്ധിച്ചു. യൂറോപ്യൻ യൂണിയനിലെയും യുകെയിലെയും വിദേശ വിദ്യാർഥികൾ പ്രതിവർഷം 9,250 പൗണ്ട് അല്ലെങ്കിൽ ഏകദേശം 9,27,485 രൂപ നൽകേണ്ടതുണ്ട്.

അന്താരാഷ്‌ട്ര വിദ്യാർഥികൾക്ക്, ട്യൂഷൻ നിരക്കുകൾ ഏകദേശം 10,000 പൗണ്ടിൽ (10,02,598 രൂപ) തുടങ്ങി ഏകദേശം 38,000 പൗണ്ട്‌ (38,10,205 രൂപ വരെയായി ഉയരുന്നു. എന്നാൽ യുഎസിനെയും മറ്റ് രാജ്യങ്ങളെയും അപേക്ഷിച്ച് യുകെ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് ജീവിതച്ചെലവ്‌ ഗണ്യമായി ലാഭിക്കാനാകും എന്നത്‌ മാത്രമേ വ്യത്യാസമുള്ളൂ.

---- facebook comment plugin here -----

Latest