Connect with us

Kozhikode

ദാറുല്‍ ഖൈര്‍ സമര്‍പ്പിച്ചു

നോളജ് സിറ്റിയുടെ സമീപപ്രദേശമായ കോടഞ്ചേരി പാലക്കലിലാണ് പദ്ധതി പ്രകാരമുള്ള നാലാമത്തെ വീട് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റി നടപ്പാക്കുന്ന ഗ്രാമീണ വികസന പദ്ധതിയുടെയും എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെയും ഭാഗമായി നിര്‍മിച്ച ദാറുല്‍ ഖൈര്‍ കുടുംബത്തിന് സമര്‍പ്പിച്ചു. നോളജ് സിറ്റിയുടെ സമീപപ്രദേശമായ കോടഞ്ചേരി പാലക്കലിലാണ് പദ്ധതി പ്രകാരമുള്ള നാലാമത്തെ വീട് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.

വര്‍ഷങ്ങളായി പാലക്കലില്‍ ജീവിക്കുന്ന നിര്‍ധന കുടുംബത്തിന് വേണ്ടിയാണ് വീട് നിര്‍മിച്ചിരിക്കുന്നത്.

എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അഡ്വ. തന്‍വീര്‍ ഉമര്‍, യൂസുഫ് നൂറാനി, സലാം സുബ്ഹാനി, സലീം കളപ്പുറം, അബ്ബാസ് ഹാജി, തേക്കില്‍ മൂസ ചടങ്ങിന് നേതൃത്വം നല്‍കി.

 

Latest