Kozhikode
ദാറുൽ ഖൈർ സമർപ്പിച്ചു
മർകസ് നോളജ് സിറ്റിയുടെ പ്രാദേശിക വികസന പദ്ധതിയുടെയും എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെയും ഭാഗമായാണ് വീട് നിർമിച്ച് നൽകിയത്
നോളജ് സിറ്റി | മർകസ് നോളജ് സിറ്റിയുടെ പ്രാദേശിക വികസന പദ്ധതിയുടെയും എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെയും ഭാഗമായി നിർമിച്ച് നൽകിയ ‘ദാറുൽ ഖൈർ’ വീട് കുടുംബത്തിന് സമർപ്പിച്ചു. നോളജ് സിറ്റിയുടെ സമീപ പ്രദേശമായ പാലക്കലിലെ നിർധന കുടുംബത്തിന് നിർമിച്ച് നൽകിയ ‘ദാറുൽ ഖൈർ’ വീടാണ് മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി കുടുംബത്തിന് സമർപ്പിച്ചത്.
മർകസ് നോളജ് സിറ്റിയുടെ സമീപ പ്രദേശങ്ങളെ സ്വയം പര്യാപ്തത വരുത്താൻ ആവശ്യമായ പദ്ധതികളുടെ ഭാഗമായാണ് ആദ്യ വീട് നിർമ്മാണം പൂർത്തീകരിച്ച് കൈമാറിയത്. നിരവധി പദ്ധതികളാണ് മർകസ് നോളജ് സിറ്റി ഇതിനായി രുപീകരിച്ചിരിക്കുന്നത്. താക്കോൽ കൈമാറ്റ ചടങ്ങിൽ അബ്ബാസ് പാലക്കൽ, അഡ്വ. തൻവീർ ഉമർ, യൂസുഫ് നൂറാനി, അഡ്വ. ശംവീൽ നൂറാനി, ഉനൈസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.