Ongoing News
സബ്സ്ക്രിപ്ഷൻ എടുത്തില്ല; പ്രമുഖരുടെ പ്രൊഫൈലിലെ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ
സിനിമ താരങ്ങളായ ഷാഹ്‌റൂക് ഖാൻ, അമിതാബ് ബച്ചൻ, ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹിലി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ബ്ലൂ ടിക്ക് നഷ്ടപെട്ടവരിൽ ഉൾപെടും.
ന്യൂഡൽഹി | പ്രമുഖരുടെ പ്രൊഫൈലിൽ നിന്ന് വെരിഫിക്കേഷൻ ചിഹ്നമായ ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ. ചിഹ്നം അനുവദിക്കണമെങ്കിൽ സബ്സ്ക്രിപ്ഷൻ എടുക്കണം എന്ന സിഇഒ ഇലോൺ മസ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രമുഖരുടെ പ്രൊഫൈലിൽ നിന്നടക്കം ബ്ലൂ ചിഹ്നം എടുത്തുകളഞ്ഞത്. സിനിമ താരങ്ങളായ ഷാഹ്‌റൂക് ഖാൻ, അമിതാബ് ബച്ചൻ, ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ്മ, വിരാട് കോഹിലി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ബ്ലൂ ടിക്ക് നഷ്ടപെട്ടവരിൽ ഉൾപെടും.
സമൂഹത്തിലെ ഉന്നതർ, സർക്കാർ ഉദ്യോഗസ്ഥർ, അഭിനേതാക്കൾ തുടങ്ങിയവരുടെ അകൗണ്ടുകൾ ഇതര വ്യാജ അക്കൗണ്ടാകളിൽ നിന്ന് തിരിച്ചറിയാൻ വേണ്ടി 2009 ലാണ് ട്വിറ്റർ ആദ്യമായി ബ്ലൂ വെരിഫിക്കേഷൻ ആരംഭിക്കുന്നത്. അന്ന് പ്രത്യേകമായ സബ്സ്ക്രിപ്ഷൻ ഫീ കമ്പനി വാങ്ങിയിരുന്നില്ല. പകരം അക്കൗണ്ട് ഉടമസ്ഥർ സമൂഹത്തിൽ തങ്ങളുടെ സ്ഥാനം എന്താണെന്ന് തെളിയിച്ചാൽ മാത്രം മതിയായിരുന്നു.
സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെയാണ് വെരിഫിക്കേഷൻ ചിഹ്നത്തിന് സബ്സ്ക്രിപ്ഷൻ ട്വിറ്റർ ഏർപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിൽ 11 നു സബ്സ്ക്രിപ്ഷൻ ചെയ്യാത്തവരുടെ പ്രൊഫൈലിലെ ബ്ലൂ ടിക് നീക്കം ചെയ്യാൻ ഉള്ള അവസാന ദിവസം ഏപ്രിൽ 20 ആയിരിക്കുമെന്ന് ഇലോൺ മസ്ക് ട്വിറ്റ് ചെയ്തിരുന്നു. പിന്നീട് ഗവണ്മെന്റ് അക്കൗണ്ടുകൾക്ക് ഗ്രേ കളർ ചെക്ക് മാർക്കും അതുപോലെ ബിസിനസ് അക്കൗണ്ടുകൾക്ക് ഗോൾഡൻ കളർ മാർക്കും നൽകാനും ട്വിറ്റർ തീരുമാനിച്ചിരുന്നു.