Connect with us

Kerala

കോഴിക്കോട്ടെ കലോത്സവം കൂട്ടായ്മയുടെ വിജയം; മാന്വല്‍ പരിഷ്‌കരിക്കും: മന്ത്രി ശിവന്‍കുട്ടി

ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ അടുത്ത കലോത്സവം തീരുമാനിക്കില്ല. ചര്‍ച്ച ചെയ്ത് യോജിച്ച സ്ഥലം തിരഞ്ഞെടുക്കും.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം വിജയകരമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. കൂട്ടായ്മയുടെ വിജയമാണ് ഉണ്ടായിരിക്കുന്നത്. മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. വിധി നിര്‍ണയത്തില്‍ ഉള്‍പ്പെടെ പരാതികളൊന്നും കിട്ടിയില്ലെന്നും മന്ത്രി അറിയിച്ചു.

കുട്ടികള്‍ക്ക് കലാജീവിതം തുടരാന്‍ സഹായം ഒരുക്കുമെന്ന് പറഞ്ഞ മന്ത്രി കാലത്തിന് അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമെന്നും വ്യക്തമാക്കി. അടുത്തവര്‍ഷം നോണ്‍ വെജ് ഭക്ഷണവും കലോത്സവത്തില്‍ ഉള്‍പ്പെടുത്തും.

ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍ അടുത്ത കലോത്സവം തീരുമാനിക്കില്ല. ചര്‍ച്ച ചെയ്ത് യോജിച്ച സ്ഥലം തിരഞ്ഞെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു.

 

Latest