dheeraj murder
സംഭവിക്കാൻ പാടില്ലാത്തതാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ
പോലീസിനുപോലും നിയന്ത്രിക്കാൻ കഴിയാതെപോയ സംഘർഷത്തെ തുടർന്നാണ് ഇത് സംഭവിച്ചെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
ഇടുക്കി എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥി ധീരജിന്റെ കൊലപാതകം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിന്റെ വാർത്തകൾ വിലയിരുത്തുമ്പോൾ പോലീസിനുപോലും നിയന്ത്രിക്കാൻ കഴിയാതെപോയ സംഘർഷത്തെ തുടർന്നാണ് ഇത് സംഭവിച്ചെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഈ സംഭവത്തെ തുടർന്ന് സംസ്ഥാനവ്യാപകമായി എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടാൻ നടത്തുന്ന ശ്രമങ്ങൾ നിയന്ത്രിക്കാൻ സർക്കാറിനും മാർക്സിസ്റ്റ് പാർട്ടിക്കും ചുമതലയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ
ഇടുക്കി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു.
കൊല്ലപ്പെട്ട ധീരജിന്റെ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു.