Connect with us

opeation kaveri

സുഡാന്‍ രക്ഷാദൗത്യം: ഇന്ത്യക്കാരുടെ മൂന്നാം സംഘവും സഊദിയിലെത്തി

ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് ഇവരെത്തിയത്

Published

|

Last Updated

ജിദ്ദ/ ഖര്‍ത്തൂം | സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന ഓപറേഷന്‍ കാവേരി പുരോഗമിക്കുന്നു. സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൂന്നാം സംഘവും സഊദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിലെത്തി. 135 പേരാണ് മൂന്നാം സംഘത്തിലുള്ളത്.

ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ വിമാനത്തിലാണ് ഇവരെത്തിയത്. 148 പേരടങ്ങുന്ന രണ്ടാം സംഘത്തെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ ജിദ്ദയില്‍ സ്വീകരിച്ചിരുന്നു. നാവിക സേനയുടെ ഐ എന്‍ എസ് സുമേധയില്‍ 278 പേരെയും ജിദ്ദ തുറമുഖത്തെത്തിച്ചിട്ടുണ്ട്.

സുഡാനില്‍ നിന്നുള്ള ആദ്യ സംഘത്തില്‍ 121 പേരാണ് ഉണ്ടായിരുന്നത്. സുഡാനില്‍ നിന്ന് ഒഴിപ്പിക്കുന്ന ഇന്ത്യക്കാരെ ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂളിലാണ് പാര്‍പ്പിക്കുന്നത്. അവിടെ നിന്ന് സൗകര്യപ്രദമായി ഇന്ത്യയിലെത്തിക്കും.

Latest