Connect with us

Health

യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കൊവിഡ് വാക്‌സീനല്ല; ഐ.സി.എം.ആര്‍ പഠനം

വാക്‌സീന്‍ കുറഞ്ഞത് ഒരു ഡോസ് സ്വീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ പെട്ടെന്നുള്ള മരണങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കൊവിഡ് വാക്‌സീന്‍ അല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്( ഐ.സി.എം.ആര്‍). പാരമ്പര്യം, ജീവിത ശൈലി എന്നിവയാകാം മരണകാരണമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി. യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിക്കുന്നത് കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനു ശേഷമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐ.സി.എം.ആറിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവരുന്നത്.

അതേസമയം വാക്‌സീന്‍ കുറഞ്ഞത് ഒരു ഡോസ് സ്വീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ അത്തരം മരണങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു. 2021 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രാജ്യത്തുടനീളമുള്ള 47 ഹോസ്പിറ്റലുകളിലായി 18-45 വയസ് പ്രായമുള്ളവരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി.

 

 

 

Latest